515.15 കോ​­​ടി­ രൂ​­​പ​യു​­​ടെ­ ത​ട്ടി​­​പ്പ് : കാ​­​ന​റ ബാ​­​ങ്ക് സി​­​.ബി​­​.ഐ​ക്ക് പ​രാ​­​തി­ നൽ­കി­


ന്യൂഡൽഹി : കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുന്നു. ഇത്തവണ കാനറ ബാങ്കാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കൊൽക്കത്ത ആസ്ഥാനമായി പ്രവർ‍ത്തിക്കുന്ന ആർ.പി ഇൻഫോ സിസ്റ്റം എന്ന സ്ഥാപനം 515.15 കോടി രൂപയുടെ തട്ടിപ്പു നടത്തിയതായി കാനറ ബാങ്ക് സി.ബി.ഐക്കു പരാതി നൽകി. 

കന്പനിയുടെ ഡയറക്ടർമാരായ ശിവജി പഞ്ജ, കൗസ്തുവ് റോയ്, വിനയ് ബഫ്ൻ, ഫിനാൻ‍സ് വൈസ് പ്രസിഡണ്ടായ ഡെബ് നാഥ് പാൽ‍ എന്നിവർ‍ ചേർ‍ന്ന് ബാങ്കിനെ കബളിപ്പിച്ചതായാണ് പരാതി നൽകിയിരിക്കുന്നത്. കാനറ ബാങ്ക് കൂടാതെ ഒൻപത് ബാങ്കുകൾ‍ കൂടി ഉൾക്കൊള്ളുന്ന കൺസോഷ്യത്തെയാണ് പ്രതികൾ‍ വഞ്ചിച്ചത്. ബാങ്ക് ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിന്നതായും വ്യാജരേഖകളും കത്തുകളുമാണ് വായ്പ സംഘടിപ്പിക്കാൻ സമർപ്പിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു. ഫെബ്രുവരി 26നാണ് സി.ബി.ഐയ്ക്ക് ഇതുസംബന്ധിച്ച പരാതി ബാങ്ക് നൽ‍കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed