കാർത്തി ചിദംബരത്തിന്റെ അറസറ്റ് ഇന്ദ്രാണിയുടെ മൊഴിയെ തുടർന്നെന്ന് സി.ബി.ഐ
ന്യൂഡൽഹി : പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അറസറ്റിലായത് കേസിലെ പ്രതിയായ ഇന്ദ്രാണി മുഖർജിയുടെ മൊഴിയെ തുടർന്നെന്ന് സി.ബി.ഐ. ഐ.എൻ.എകസ് മീഡിയയക്ക് എഫ്.ഐ.പി.ബിയുടെ അംഗീകാരം ലഭിക്കാൻ തങ്ങളുമായി ഒരു മില്യൺ ഡോളറിന്റെ ഇടപാട് ഉണ്ടായിരുന്നതായി ഇന്ദ്രാണി മുഖർജി വെളിപ്പെടുത്തിയതായാണ് സി.ബി.ഐയുടെ നിലപാട്.
ഇന്ദ്രാണിയോടും ഭർത്താവ് പീറ്റർ മുഖർജിയോടും മകനെ ബിസിനസിൽ സഹായിക്കാൻ അന്ന് കേന്ദ്രമന്ത്രിയായിരുന്ന ചിദംബരം ആവശ്യപ്പെട്ടതായും സി.ബി.ഐ കൂട്ടിച്ചേർത്തു. മുംൈബയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലായിരുന്നു ചിദംബരവുമായുള്ള കൂടിക്കാഴചയെന്നും ഇന്ദ്രാണി പറഞ്ഞതായി സി.ബി.ഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഒന്നര മണിക്കൂർ നീണ്ട വാദം കേൾക്കലിന് ശേഷമാണ് കാർത്തി ചിദംബരത്തെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടാൻ ഇന്നലെ സി.ബി.ഐ കോടതി ഉത്തരവിട്ടത്. ഇന്നലെ അനുവദിച്ച ഒരു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകുമെന്നതിനാൽ കാർത്തി ചിദംബരത്തെ വീണ്ടും കോടതിയിൽ ഹാജരാക്കിയേക്കും. ഡൽഹി സി.ബി.ഐ കോടതിയിലാണ് ഹാജരാക്കുക.
അതേസമയം, സി.ബി.ഐ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നും മറ്റുള്ളവരെ പോലെ താൻ ഇന്ത്യ വിടില്ലെന്നും കാർത്തി ചിദംബരം കോടതിയിൽ പറഞ്ഞു. ഇന്നലെ രാവിലെയാണ് ചെന്നൈയിൽ വച്ച് കാർത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയതത്.

