ബഹ്‌റൈനിൽ കൂടുതൽ എസി ബസ് സ്റ്റോപ്പുകൾ ഉടൻ
മനാമ : പരീക്ഷണാർത്ഥമായി സ്ഥാപിച്ച ആദ്യത്തെ അഞ്ച് എയർ കണ്ടീഷൻ ചെയ്ത ബസ് സ്റോപ്പുകളുടെ വിജയത്തെ തുടർന്ന്, കൂടുതൽ സ്ഥലങ്ങളിൽ എസി ബസ് സ്റ്റോപ്പുകൾ സ്ഥാപിക്കുമെന്ന് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വർഷം ബഹ്റിനിൽ അഞ്ച് എസി ബസ് സ്റ്റോപ്പുകൾ സൽമാബാദ്, ഗുദൈബിയ, റാസ് റുമാൻ, കിംഗ് ഫൈസൽ ഹൈവേ എന്നിവിടങ്ങളിലായി സ്ഥാപിച്ചിരുന്നു. രാജ്യത്തുടനീളം എസി ബസ് സ്റ്റോപ്പുകൾ സ്ഥാപിക്കുക എന്ന ആശയം പരിശോധിക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. രാജ്യവ്യാപകമായി പദ്ധതി വ്യാപിപ്പിക്കുന്നതിന് മുൻപ് ഇതിന് വരുന്ന ചെലവുകൾ അറിയാൻ ഇതിലൂടെ മന്ത്രാലയത്തിന് അവസരം ലഭിച്ചു. കൂടുതൽ എയർ കണ്ടീഷൻ ചെയ്ത ബസ് സ്റോപ്പുകൾ സ്ഥാപിക്കാനുള്ള ആലോചനയിലാണ് മന്ത്രാലയമെന്ന് ലാൻഡ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് പോസ്റ്റ് അണ്ടർ സെക്രട്ടറി മറിയം ജുമാൻ പറഞ്ഞു.

