ഇറക്കു­മതി­ റ​ബ​റി​ന് 160 രൂ​­​പ നി​­​ശ്ച​യി​­​ക്കാൻ സു​­​രേ​ഷ് പ്ര​ഭു​­​വി​ന് നി​­​വേ​­​ദ​നം


ന്യൂഡൽഹി :  കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിന് റബർ വിലയിടിവ് തടയുന്നതിന് ഇറക്കുമതി റബറിന് 160 രൂപ കുറഞ്ഞ വില നിശ്ചയിച്ച് തീരുവ ഈടാക്കാൻ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. മന്ത്രി നിർദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. 

റബർനയം പ്രഖ്യാപിക്കുന്പോൾ കൃഷിക്കാർക്ക് ആശ്വാസകരമായ എന്ത് നടപടിയുണ്ടായാലും റബർ ഇറക്കുമതി കുറഞ്ഞില്ലെങ്കിൽ ആഭ്യന്തര വിപണിയിൽ റബർ വില ഉയരില്ല. ഇറക്കുമതിക്ക് ചെലവേറുന്ന സാഹചര്യം ഉണ്ടായാൽ ആഭ്യന്തര വിപണിയിൽ നിന്നും കൂടുതൽ റബർ വാങ്ങാൻ വ്യവസായികൾ നിർബന്ധിതരാകും. 

ഇതുവഴി ആഭ്യന്തര വിപണിയിലെ വില പെട്ടെന്ന് ഉയർന്ന് 160 രൂപ എന്ന നിലയിലേക്കെത്തും. റബർ വില സ്വാഭാവികമായി ഉയർന്ന് കൃഷിക്കാർക്ക് ആശ്വാസകരമായ നിലയിലേക്ക് എത്തിക്കാൻ ഇതുപോലുള്ള നടപടികളിലൂടെ കഴിയൂ എന്നും ഫെഡറേഷൻ ഭാരവാഹികൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തി. പുതിയ സാന്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നുമുതൽ ഈ നടപടി ആരംഭിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉദ്യോഗസ്ഥർ തത്വത്തിൽ അംഗീകരിച്ചതായും ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. 

വാണിജ്യമന്ത്രാലയത്തിലെ ചർച്ചയ്ക്കു മുൻപ് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവുമായി ഇന്ത്യൻ റബർ ഫെഡറേഷൻ ഡീലേഴ്സ് അസോസിയേഷൻ ചർച്ച നടത്തിയിരുന്നു. കേന്ദ്രം റബർ നയം പ്രഖ്യപിക്കുന്പോൾ ഈ നിർദേശങ്ങൾക്ക് പ്രഥമ പരിഗണന നൽകുമെന്നാണ് മന്ത്രി നൽകിയ ഉറപ്പ്. 

ഇന്ത്യൻ റബർ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ടോമി കുരിശുംമൂട്ടിൽ, ജനറൽ സെക്രട്ടറി അഗസ്റ്റിൻ ചെട്ടിപ്പറന്പിൽ, ട്രഷറർ ബോബി മണ്ണംപ്ലാക്കൽ, നോബിൾ മാത്യു എന്നിവരാണ് ചർച്ചകളിൽ പങ്കെടുത്തത്. വാണിജ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി സന്തോഷ് കുമാർ സാരംഗി, പ്ലാന്‍റേഷൻ വിഭാഗം ഡയറക്ടർ അനിതാ കാൺ‍, ഡോ. വിജയ് പിൻഗേൽ എന്നിവരുമായാണ് ഫെഡറേഷൻ ഭാരവാഹികൾ ചർച്ച നടത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed