കർ­ണാ­ടക ഭരി­ക്കു­ന്നത് ഉത്തരവാ­ദി­ത്വമി­ല്ലാ­ത്ത സർ­ക്കാ­രാ­ണെ­ന്ന് അമിത് ഷാ­


െബംഗളൂരു : കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ രംഗത്തെത്തി. ഉത്തരവാദിത്വമില്ലാത്ത സർക്കാരാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കർണാടക ഭരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനത്ത് 3,000ത്തിൽ അധികം കർഷകരാണ് ആത്മഹത്യ ചെയ്തത്. ഇതൊന്നും കാണാതെ മുഖ്യമന്ത്രി രാഷ്ട്രീയ പ്രീണനം നടത്തുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സന്ദർശനത്തിന് കർണാടകയിലെത്തിയ അമിത് ഷാ ആത്മഹത്യ ചെയ്ത കർഷക കുടുംബത്തെയും പ്രതിസന്ധി നേരിടുന്ന കരിന്പ് കൃഷിക്കാരുമായി കൂടിക്കാഴ്ച നടത്തി. ജനങ്ങൾക്ക് വേണ്ടിയുള്ള യാതൊരു പദ്ധതികളും സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപ്പാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed