പ​രീ​­​ക്ഷ​ാ­ ചോ​­​ദ്യ​ങ്ങ​ൾ ല​ളി​­​ത​മാ​­​ക്കണമെ­ന്ന് യോ​­​ഗി­ ആ​ദി​­​ത്യ​നാ​­​ഥ്


ന്യൂഡൽഹി : സ്കൂൾ പരീക്ഷയിലെ ചോദ്യങ്ങൾ ലളിതമാക്കണമെന്ന് അധികൃതരോട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പരീക്ഷാ പേടിയെ തുടർന്ന് സംസ്ഥാനത്ത് പത്തു ലക്ഷം കുട്ടികൾ പരീക്ഷ ബഹിഷ്കരിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നടപടി. കോപ്പിയടി തടയാൻ കർശന നിർദേശം നൽകിയതിനെ തുടർന്നാണു കുട്ടികൾ പരീക്ഷ എഴുതാതിരിക്കുന്നതെന്നും ആദിത്യനാഥ് പറഞ്ഞു. തട്ടിപ്പുരഹിത പരീക്ഷകൾ നടത്തണമെന്ന് പറഞ്ഞപ്പോൾ തന്നെ പത്തു ലക്ഷം കുട്ടികൾ പരീക്ഷ എഴുതിയില്ല. ഇത് ഇപ്പോൾ വരെ മാത്രമുള്ള കണക്കുകളാണ്. ഭാവിയിൽ എന്തു സംഭവിക്കുമെന്ന് തനിക്കറിയില്ല.  വിദ്യാർഥികൾക്കിടയിൽ പരീക്ഷയെ സംബന്ധിച്ച് ഭയം ഉടലെടുത്തിരിക്കുന്നു. എങ്ങനെ പരീക്ഷകൾ ലളിതമാക്കാം എന്നാണ് ഇനി ചിന്തിക്കേണ്ടത്− മുഖ്യമന്ത്രി പറഞ്ഞു. 

പരീക്ഷയെ നേരിടാൻ പാകത്തിൽ നല്ല പഠനാന്തരീക്ഷം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുപരീക്ഷയിലെ കഠിനമായ ചോദ്യങ്ങൾ ഭയന്ന് ഉത്തർപ്രദേശിൽ പത്തു ലക്ഷം കുട്ടികൾ എഴുതിയില്ലെന്നു കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed