വാ­ഗ്ദാ­നങ്ങൾ ചെ­യ്ത് തീ­ർ­ക്കു : മോ­ദി­യോട് രാ­ഹുൽ ഗാന്ധി­


ന്യൂഡൽഹി : തിരഞ്ഞെടുപ്പിന് മുന്പ് പ്രസംഗങ്ങൾ നിറുത്തി പകരം വാഗ്ദാനം ചെയ്ത കാര്യങ്ങൾ ചെയ്തു തീർക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പദത്തിൽ മോദിയ്ക്ക് ഇനി അധികകാലം തുടരാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വർഷം എന്താണ് ചെയ്തതെന്ന് തിരഞ്ഞെടുപ്പ് വേളയിൽ മോദിയ്ക്ക് രാജ്യത്തോട് പറയേണ്ടി വരും. മുൻ കോൺഗ്രസ് സർക്കാരുകളെ വിമർശിക്കുന്നത് നിറുത്തി രാജ്യത്തിന് വേണ്ടി എന്തെങ്കിലും പ്രവർത്തിക്കുകയാണ് മോദി ചെയ്യേണ്ടത്. ബി.ജെ.പി രാജ്യത്ത് തൊഴിലില്ലായ്മ നിർമാർജനം ചെയ്യുന്നതിൽ പരാജയപ്പെട്ടു. കള്ളപ്പണം തിരികെ കൊണ്ട് വരുമെന്ന് പറഞ്ഞ മോദി രാജ്യത്തെ സാന്പത്തിക വ്യവസ്ഥയെ തകിടം മറിച്ചു. എന്നാൽ ഇതിന് ഉത്തരം പറയേണ്ട മോദി കോൺഗ്രസിനെ കുറ്റം പറയുക മാത്രമാണ് ചെയ്യുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

നരേന്ദ്ര മോദിയെ രാജ്യം പ്രധാനമന്ത്രി ആക്കിയത് യുവാക്കൾക്ക് ജോലി കൊടുക്കാനും, കർഷകരെ സഹായിക്കാനും, സ്കൂളുകളും ആശുപത്രികളും നിർമിക്കാനുമാണ്, അല്ലാതെ കോൺഗ്രസിനെ കുറ്റം പറയാനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ മുന്നോട്ട് നയിക്കാനാണ് കോൺഗ്രസ് എക്കാലവും ശ്രമിച്ചിട്ടുള്ളത്. എന്നാൽ റിയർ വ്യൂ മിറ്ററിൽ നോക്കി ഭരണം നടത്താനാണ് മോദി ശ്രമിക്കുന്നത്. അതിനാലാണ് അദ്ദേഹത്തിന്റെ വാഹനം അപകടത്തിൽ പെടുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. മുൻകാലങ്ങൾ മാത്രം ചിന്തിച്ച് നോട്ടുനിരോധനം പോലുള്ള മണ്ടത്തരം നടപ്പാക്കിയതിലൂടെ രാജ്യത്തിന് കോടികളാണ് നഷ്ടമായത്. ബിസിനസുകാർ വിവിധ ബാങ്കുകളിൽ നിന്നെടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പ എഴുതിത്തള്ളുന്ന മോദി, കാർഷിക വായ്പയുടെ കാര്യത്തിൽ മുഖം തിരിഞ്ഞ് നിൽക്കുകയാണെന്നും രാഹുൽ ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed