­രാ­ജ്യത്തിന് പു­റത്ത് നി­യമനം ചോ­ദി­ച്ച് പ്രധാ­നമന്ത്രി­ക്ക് ജേ­ക്കബ് തോ­മസി­ന്റെ­ കത്ത്


ന്യൂഡൽ‍ഹി : തനിക്ക് രാജ്യത്തിന് പുറത്ത് നിയമനം നൽ‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് ജേക്കബ് തോമസിന്റെ കത്ത്. അഴിമതിക്കാരായ രാഷ്ട്രീയക്കാരിൽ‍ നിന്ന് ജീവന് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. രാജ്യത്തിന് പുറത്ത് ഏതെങ്കിലും തസ്തികയിൽ‍ നിയമനം നൽ‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഡി.ജി.പി ജേക്കബ് തോമസ് കത്തു നൽ‍കിയത്. 

കഴിഞ്ഞ വർ‍ഷം ഫെബ്രുവരിയ 27ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്കാണ് കത്ത് കൈമാറിയതെന്നാണ് റിപ്പോർ‍ട്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ൾ‍പ്പെടെയുള്ളവർ‍ക്കെതിരെയുള്ള അഴിമതി കേസുകളിൽ‍ അന്വേഷണം നടത്തിയതിനാൽ‍ ജീവന് ഭീഷണി ഉണ്ടെന്ന് ജേക്കബ് തോമസ് കത്തിൽ‍ പറയുന്നുണ്ട്.

വിജിലൻസ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. വിജിലൻസ് മേധാവി എന്ന നിലയിൽ‍ രാഷ്ട്രീയക്കാരായ ഉന്നതർ‍ പ്രതികളായ 22 ഓളം കേസുകൾ‍ അന്വേഷിക്കുന്നുണ്ടെന്നും കത്തിൽ‍ ചുണ്ടിക്കാട്ടുന്നുണ്ട്. ഒരു വർ‍ഷം മുന്പാണ് ജേക്കബ് തോമസ് കത്തയച്ചത്. എന്നാൽ‍ കത്തിൽ‍ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും പുറത്തുവന്ന റിപ്പോർ‍ട്ടിൽ‍ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed