സാന്പത്തിക തിരിമറി : സഹോദരങ്ങൾ പിടിയിൽ


ന്യൂഡൽഹി : കന്പനി ഡയറക്ടർ ബോർഡ് അറിയാതെ സ്വന്തം കന്പനിയിൽ നിന്നും ശതകോടികൾ അടിച്ചെടുത്ത സഹോദരങ്ങൾ പുറത്ത്. ഫോർടിസ് ആശുപത്രി ശൃംഖല നടത്തുന്ന ഫോർടിസ് ഹെൽത്ത് കെയറിന്‍റെ എക്സിക്യുട്ടീവ് ചെയർമാൻ മൽവിന്ദർ സിംഗ്, വൈസ് ചെയർമാൻ ശിവിന്ദർ സിംഗ് എന്നിവരാണ് പിടിക്കപ്പെട്ടിരിക്കുന്നത്. ഫോർടിസിൽ 36 ശതമാനം ഓഹരി ഈ സഹോദരങ്ങൾക്കുണ്ട്. ഇവർ പദവികളിൽ നിന്ന് രാജി കത്ത് നൽകി. രാജിക്കത്ത് അടുത്തയാഴ്ച ഡയറക്ടർ ബോർഡ് പരിഗണിക്കും. 

കഴിഞ്ഞ ജൂലൈയിൽ ഫോർടിസിൽ നിന്നും 473 കോടി രൂപ ഡയറക്ടർ ബോർഡ് അറിയാതെ ഏതാനും കന്പനികൾക്ക് വായ്പയായി നല്കി. ഈ കന്പനികൾ പിന്നീട് ഇവരുടെ ഒരു ഗ്രൂപ്പ് കന്പനിയുടെ ഭാഗമായതോടെ വായ്പ ‘ബന്ധപ്പെട്ടവർക്ക് നൽകിയ വായ്പ’ എന്ന ഗണത്തിലായി. ഇതിന് കന്പനി നിയമത്തിൽ ഒട്ടേറെ നിയന്ത്രണങ്ങളും വിലക്കുകളുമുള്ളതാണ്. വായ്പ സംബന്ധിച്ച നിയമക്കുരുക്കുമൂലം ഓഡിറ്റർമാർ കന്പനിയുടെ ബാലൻസ് ഷീറ്റിൽ ഒപ്പിടാൻ വിസമ്മതിച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇടപാട് നടന്നെന്ന് സമ്മതിക്കുകയും, നിയമവിരുദ്ധമായി ഒന്നുമില്ലെന്നും തിരിച്ചടവ് ആരംഭിച്ചെന്നും അവർ പ്രതികരിച്ചു.

ഇതിനിടെ ഈ സഹോദരന്മാരുടെ തന്നെ റെലിഗേർ എന്‍റർപ്രൈസസിൽ നിന്ന് (2015−16 വർഷത്തിൽ) 1920 കോടി രൂപ (30 കോടി ഡോളർ) പല കന്പനികൾക്കും വ്യക്തികൾക്കുമായി നല്കിയെന്ന് രേഖ ഉണ്ടാക്കി സഹോദരന്മാർ അടിച്ചുമാറ്റിയെന്ന് ഡൽഹി ഹൈക്കോടതിയിൽ ഒരു അമേരിക്കൻ നിക്ഷേപസ്ഥാപനം കേസ് നല്കിയിട്ടുണ്ട്. റിസർവ്വ് ബാങ്കിന്‍റെ അന്വേഷണ റിപ്പോർട്ടും ഉദ്ധരിച്ചാണ് കേസ്. സമീപകാലംവരെ ഇന്ത്യയിലെ 20 അതിസന്പന്നരുടെ പട്ടികയിൽ ഇവരുണ്ടായിരുന്നു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed