മമത ബാനർജി ഭവാനിപുരിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു


ഷീബ വിജയൻ

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഭവാനിപുർ മണ്ഡലത്തിൽ നിന്നും ജനവിധി തേടാനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ സർവെ ബിൽഡിംഗിലെത്തിയാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ പത്രിക നൽകിയത്. 2011 മുതൽ മമതയെ തുണയ്ക്കുന്ന മണ്ഡലമാണ് ഭവാനിപുർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമത, പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെയാണ് ഭവാനിപുരിൽ നിന്ന് വീണ്ടും നിയമസഭയിലെത്തിയത്. ഇത്തവണയും ബിജെപിക്ക് വേണ്ടി സുവേന്ദു അധികാരി തന്നെയാണ് മമതയെ നേരിടുന്നത്. ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.

article-image

asddsfdsadse

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed