അ​ധ്യാ​​­​​പി​​­​​ക അ​ടി​​­​​ച്ച​തി​​­​​നെ­ തു​​­​​ട​ർ​­ന്ന് വി​​­​​ദ്യാ​​­​​ർ​­ത്ഥി​​­​​നി­ മ​രി​​­​​ച്ചു­


ബല്ലിയ : ഉത്തർപ്രദേശിൽ അധ്യാപിക അടിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി മരിച്ചു. ബല്ലിയ ജില്ലയിലെ രസ്ദ മേഖലയിലെ സ്കൂളിലാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അധ്യാപികയുടെ മർദനത്തിനിരയായത്. രണ്ടു ദിവസം മുന്പായിരുന്നു സംഭവം.  കുട്ടിയുടെ മരണം വാർത്തയായതിനെ തുടർന്ന് അധ്യാപികയായ രജനി ഉപാധ്യായയ്ക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 

അധ്യാപിക അടിച്ചതിനെ തുടർന്ന് പെൺകുട്ടി മോഹാൽസ്യപ്പെട്ടു വീഴുകയായിരുന്നെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചുവെന്നും പെൺ‍കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.  കുട്ടിയുടെ മരണത്തെ തുടർന്ന് ബന്ധുക്കൾ കുട്ടിയുടെ മൃതദേഹവുമായി സ്കൂളിനു മുന്നിൽ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരേ നടപടിയെടുക്കാമെന്ന് ഉറപ്പുലഭിച്ചശേഷമാണ് ബന്ധുക്കൾ പിരിഞ്ഞുപോയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed