ഡൽ­ഹി­ ഓട്ടോ­ എക്സ്പോ­ ആരംഭി­ച്ചു­


ന്യൂഡൽഹി : ഡൽഹി ഓട്ടോ എക്സ്പോ ഇന്ന് ആരംഭിച്ചു. ഇന്ത്യൻ വാഹന വിപണിയിലേയ്ക്ക് എത്തുന്ന പുതിയ വാഹനങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടറിയാൻ ഈ മാസം ഒന്പതാം തീയതി മുതൽക്കാണ് പ്രവേശനം അനുവദിക്കുന്നത്. ഈ മാസം 14 വരെ മേള തുടരും. ഇത്തവണത്തെ ഡൽഹി ഓട്ടോ എക്സ്പോയിൽ നൂറിലധികം പുതിയ വാഹനങ്ങളാണ് മേളിൽ അവതരിപ്പിക്കുക.

ഇലക്ട്രോണിക് വാഹനങ്ങളുടെ പ്രദർശനവും ഇത്തവണ ഉണ്ടാകുമെന്ന് സംഘാടകരായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (സിയാം) വ്യക്തമാക്കി. ഇന്ന് രാവിലെ എട്ടിന് മാരുതിയുടെ അവതരണത്തോടെ മേളയ്ക്ക് തുടക്കം കുറിച്ചു. സ്വിഫ്റ്റ്, വാഗൺ ആർ, സിയാസ് എന്നിവയുടെ പരിഷ്കരിച്ച പതിപ്പുകൾ മാരുതി പുറത്തിറക്കും. ഓട്ടോ എക്സ്പോയുടെ ഭാഗമായുള്ള വാഹന സാമഗ്രികളുടെ (കംപോണന്റ്സ്) മേള നാളെ മുതൽ 11 വരെ പ്രഗതി മൈതാനിൽ നടക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed