പ്രവാ­സി­ ചി­ട്ടി­യു­ടെ­ സോ­ഫ്റ്റ്-വെ­യർ തയ്യാ­റെ­ന്ന് കെ­.എസ്.എഫ്.ഇ


പത്തനംതിട്ട : തോമസ് ഐസ്ക് ബജറ്റിൽ പ്രവാസികൾക്കായി പ്രഖ്യാപിച്ച കെ.എസ്.എഫ്.ഇയുടെ ഓൺലൈൻ ചിട്ടിയുടെ സോഫ്റ്റ്−വെയർ രൂപകൽപ്പന പൂർത്തിയായെന്ന് ചെയർമാൻ പീലിപ്പോസ് തോമസ് അറിയിച്ചു. മൊബൈൽ ആപ്പും പുറത്തിറക്കും. പ്രവാസി ചിട്ടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് അവസാനവാരം യുഎഇയിൽ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി ചിട്ടിയുടെ ആദ്യവർഷം ഒരുലക്ഷം വരിക്കാരെയാണ് ലക്ഷ്യമിടുന്നത്. ഓൺ‍ലൈൻ ചിട്ടിയിൽ പ്രവാസികൾക്ക് മാത്രമേ ചേരാനാകൂ. ചിട്ടി തുടങ്ങുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 160 കേന്ദ്രങ്ങളിൽ പ്രവാസി ബന്ധു സംഗമം നടത്തി. അരലക്ഷത്തോളം പ്രവാസികളുടെ ഫോൺ നന്പറുകളും ഇ−-മെയിൽ വിലാസങ്ങളും ശേഖരിച്ചു.

ചിട്ടിയിൽ ചേരുന്നവർക്ക് ചിട്ടിസലയ്ക്ക് തുല്യമായ ഇൻഷൂറൻസ് പരിരക്ഷയുണ്ടാകും. ചിട്ടിപ്പണം പെൻഷൻ ഫണ്ടിലേയ്ക്കും മാറ്റാനാകും. നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസിക്ക് ചിട്ടി തുടരാനുളള അവസരം നൽകും. 2020ഒാടെ പതിനായിരം കോടി രൂപ പ്രവാസി ചിട്ടിയിൽ നിന്ന് കിഫ്ബിയിലേയ്ക്ക് നൽകാനാവുമെന്നാണ് പ്രതീക്ഷ.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed