മോ­ദി­യു­ടെ­ ഭാ­ര്യ സഞ്ചരി­ച്ച വാ­ഹനം അപകടത്തി­ൽ­പെ­ട്ടു­


ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെൻ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. കൂടെ സഞ്ചരിച്ചയാൾ മരിച്ചു. യശോദ ബെന്നിന് പരിക്കുണ്ട്. ഇവരെ ചിറ്റോർഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

രാജസ്ഥാനിലെ കോട്ടയിൽ നിന്നും ഗുജറാത്തിലേക്ക് മടങ്ങും വഴി ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വിവാഹത്തിൽ പങ്കെടുക്കാനാണ് അവർ രാജസ്ഥാനിലെത്തിയത്. ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ സഹോദരൻ അശോക് മോദിക്കൊപ്പമാണ് യെശോദ കഴിയുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed