രാ­ജ്യത്തെ­ എല്ലാ­ തീ­വണ്ടി­കളി­ലും റെ­യി­ൽവെ­ സ്റ്റേ­ഷനു­കളി­ലും സി.­സി­.ടി­.വി­ ഏർപ്പെ­ടു­ത്താ­ൻ നീക്കം


ന്യൂഡൽഹി: രാജ്യത്തെ എല്ലാ തീവണ്ടികളിലും റെയിൽവെ േസ്റ്റഷനുകളിലും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്താനൊരുങ്ങി റെയിൽവെ. 3000 കോടിരൂപ കേന്ദ്ര ബജറ്റിൽ ഇതിനുവേണ്ടി വകയിരുത്തും. 11,000 തീവണ്ടികളിലും 8,500 േസ്റ്റഷനുകളിലും പുതുതായി ക്യാമറകൾ സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്. 

 12 ലക്ഷം സി.സി.ടി.വി ക്യാമറകൾ ഇതിനുവേണ്ടി വാങ്ങേണ്ടി വരുമെന്നാണ് റിപ്പോർട്ട്. തീവണ്ടിയുടെ ഓരോ കോച്ചുകളിലും എട്ട് ക്യാമറകൾ വീതം സ്ഥാപിക്കാനാണ് റെയിൽവെ ഒരുങ്ങുന്നത്. വാതിലുകളും സീറ്റുകൾക്ക് മധ്യത്തിലുള്ള ഇടനാഴിയും അടക്കം നിരീക്ഷിക്കാൻ കഴിയുന്ന തരത്തിൽ ക്യാമറകൾ സ്ഥാപിക്കും.

  നിലവിൽ രാജ്യത്തെ 50 തീവണ്ടികളിലും 395 േസ്റ്റഷനുകളിലും മാത്രമാണ് സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്തിയിട്ടുള്ളത്. രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയ പ്രീമിയം തീവണ്ടികൾ മുതൽ പാസഞ്ചർ തീവണ്ടികൾ വരെയുള്ള എല്ലാ ട്രെയിനുകളിലും രണ്ടു വർഷത്തിനകം ക്യാമറകൾ സ്ഥാപിക്കുമെന്ന് ഉന്നത റെയിൽവെ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം നിരവധി തീവണ്ടികൾ പാളംതെറ്റിയ സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും വൻതുകയാവും ബജറ്റിലൽ വകയിരുത്തുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. 4943 ആളില്ലാത്ത ലെവൽ ക്രോസുകൾ ഒഴിവാക്കുന്നതിനും പഴയ ട്രാക്കുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനും ഇത്തവണ റെയിൽവെ പ്രാധാന്യം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed