നാച്ചിയാർ ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തും
തെന്നിന്ത്യൻ താരം ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം നാച്ചിയാർ ഫെബ്രുവരി 16ന് തിയേറ്ററുകളിൽ എത്തുന്നു. ജ്യോതിക നാച്ചിയാർ ഐ.പി.എസ് എന്ന പോലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബാലയാണ്. ബി സ്റ്റുഡിയോസിന്റെ ബാനറിൽ ബാല തന്നെയാണ് നിർമ്മാണം.
മഗളിർ മട്ടും എന്ന ചിത്രത്തിന് ശേഷം ജ്യോതിക അഭിനയിക്കുന്ന ചിത്രമാണ് നാച്ചിയാർ. നടനും സംഗീത സംവിധായകനുമായ ജി.വി പ്രകാശാണ് വില്ലൻ വേഷത്തിലെത്തുക. 1980ൽ തമിഴ്നാട്ടിൽ കൊലപാതക പരന്പര നടത്തിയ ജയപ്രകാശ് എന്നയാളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ജനുവരി 13ന് റിലീസായ നാച്ചിയാറിന്റെ ടീസർ ശ്രദ്ധ നേടിയിരുന്നു. ഇളയരാജയാണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.

