ട്രംപിന്റെ പേരിൽ ഒരു രാജസ്ഥാൻ ഗ്രാമം
വാഷിങ്ടൻ : രാജസ്ഥാനിലെ ഒരു ഗ്രാമത്തിനു ഡൊണാൾഡ് ട്രംപിന്റെ പേരിടുമെന്ന് പ്രമുഖ സാമൂഹികശാസ്ത്രജ്ഞനും സുലഭ് ഇന്റർനാഷനൽ മേധാവിയുമായ ഡോ. ബിന്ദേശ്വർ പഥക്.
വാഷിങ്ടനിൽ നടന്ന ചടങ്ങിൽ നടത്തിയ പ്രഖ്യാപനത്തിൽ, ട്രംപ് ഗ്രാമം ഇന്ത്യ–യുഎസ് ബന്ധം ദൃഢമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, രാജസ്ഥാൻ ഗ്രാമത്തിന്റെ പേരു സ്വന്തം ഇഷ്ടപ്രകാരം മാറ്റാനുള്ള അവകാശം പഥക്കിനുണ്ടോ എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഗ്രാമീണ മേഖലയിലെ ശുചിത്വപ്രവർത്തനങ്ങൾക്കു രാജ്യാന്തര അംഗീകാരം ലഭിച്ചിട്ടുള്ള ബിന്ദേശ്വർ പഥക്കാണു സ്വച്ഛ് റെയിൽവേ മിഷന്റെ ബ്രാൻഡ് അംബാസഡർ. അദ്ദേഹം സ്ഥാപിച്ച സന്നദ്ധസംഘടനയായ സുലഭ് ഇന്റർനാഷനൽ ശുചിത്വ മേഖലയിലാണു പ്രവർത്തിക്കുന്നത്.

