പുതുച്ചേരിയിൽ എൻആർസി മുന്നേറ്റം; ഭരണത്തുടർച്ച പ്രവചിച്ച് മുഖ്യമന്ത്രി രംഗസ്വാമി
ശാരിക l ദേശീയം
ചെന്നൈ: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പുതുച്ചേരിയിൽ 16 സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് എൻആർസി മുന്നേറുന്നു. കോൺഗ്രസും ടിവികെയും നാല് സീറ്റുകൾ വീതം നേടി പിന്നാലെയുണ്ട്. ആകെ 30 മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തവണ എൻഡിഎ വമ്പൻ വിജയം സ്വന്തമാക്കുമെന്നും 20 സീറ്റുകൾ നേടി സർക്കാർ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി എൻ. രംഗസ്വാമി കഴിഞ്ഞ ദിവസം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
പുതുച്ചേരി, കാരൈക്കൽ, മാഹി, യാനം എന്നിങ്ങനെ നാല് മേഖലകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. തുടർച്ചയായി രണ്ടാം തവണയും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത്. പുതുച്ചേരിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. 89.20 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ 2021-ൽ ഇത് 83.4 ശതമാനമായിരുന്നു. ആകെ 9.5 ലക്ഷം വോട്ടർമാരാണ് ഇത്തവണ പുതുച്ചേരിയിൽ വിധിയെഴുതിയത്.
sdfs

