ആദിത്യനാഥിനെ കരിങ്കൊടി കാണിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല : 8 പേരെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്താക്കി


ലഖ്‌നൗ : യോഗി ആദിത്യനാഥിനെ കരിങ്കൊടി കാണിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല. രണ്ട് പെണ്‍കുട്ടികളടക്കം യോഗി ആദിത്യനാഥിന്റെ വാഹനവ്യൂഹംതടഞ്ഞ 11 വിദ്യാര്‍ത്ഥികള്‍ക്കാണ് കോടതി ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇവര്‍ യോഗി ആദിത്യനാഥിനെ തടഞ്ഞത്.

ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യോഗി ആദിത്യനാഥിന്റെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ചു എന്ന് കാണിച്ചാണ് അതേ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ജാമ്യമില്ലാകുറ്റം ചുമത്തിയിരിക്കുന്നത്.

വളരെ ഗൗരവമായ കുറ്റമാണ് വിദ്യാര്‍ത്ഥികള്‍ ചെയ്തതെന്നും അവര്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ജൂണ്‍ എട്ടിന് വിദ്യാര്‍ത്ഥികളെ നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുനില്‍ കുമാറാണ് ജാമ്യം നിഷേധിച്ചത്.

ഇതിനിടെ 8 വിദ്യാര്‍ത്ഥികളെ ലഖ്‌നൗ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്താക്കി. സത്വന്ത് സിംഗ്, നിതിന്‍ രാജ്, പൂജാ ശുക്ല, അനില്‍ കുമാര്‍ യാദവ്, അങ്കിത് കുമാര്‍ സിംഗ്, രാകേഷ് കുമാര്‍, മാധുര്യ സിംഗ്, അപൂര്‍വ്വ സിംഗ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. യൂണിവേഴ്‌സിറ്റിയുടെയും വിദ്യാര്‍ത്ഥികളുടെയും ചെലവിലാണ് ബിജെപി ക്യാമ്പസില്‍ പരിപാടി നടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed