സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രോളിംഗ് നിരോധനം : തൊഴിലാളികൾക്ക് ക്ഷാമ ബത്ത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രോളിംഗ് നിരോധനം. ഇതോടെ തൊഴിൽ രഹിതരാകുന്ന മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ സര്‍ക്കാര്‍ നൽകും. അതേ സമയം ട്രോളിംഗ് നിരോധനത്തിനിടെ മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകളെ പിടികൂടാന്‍ സുരക്ഷ ശക്തമാക്കി.
യന്ത്രവത്കൃത ബോട്ടുകള്‍ ഇനിയുള്ള 45 ദിവസങ്ങളില്‍ മത്സ്യ ബന്ധനം നടത്തില്ല. എന്നാല്‍ പരന്പരാഗത ഒൗട്ട് ബോർഡ്, ഇൻ ബോർഡ് യാനങ്ങൾക്ക് ആഴക്കടലിൽ പോകുന്നതിന് തടസമുണ്ടാകില്ല. ട്രോളിംഗ് നിരോധനം സമാധാനപരമായി നടപ്പാക്കുന്നതിന് തീരത്തും ഹാർബറുകളിലും ഇന്നു മുതൽ കൂടുതൽ പോലീസിന്‍റെ സേവനം ഉറപ്പാക്കും. 12 നോട്ടിക്കൽ മൈലിന് പുറത്ത് കേന്ദ്രത്തിന്‍റെ നിരോധനം കർശനമായി പാലിക്കാൻ കോസ്റ്റ് ഗാർഡിനെയും മറൈൻ എൻഫോഴ്സ്മെന്‍റിനെയും ചുമതലപ്പെടുത്തി
കടലില്‍ പോകുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ ഉടമകള്‍ തൊഴിലാളികളുടെ പേരുവിവരവും മൊബൈല്‍ ഫോണ്‍ നമ്പറും സൂക്ഷിക്കേണ്ടതാണ്. കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപകടം സംഭവിച്ചാല്‍ കണ്‍ട്രോള്‍ റൂമില്‍ യഥാസമയം അറിയിക്കേനാമെന്നും നിർദ്ദേശമുണ്ട്. ഫോണ്‍: 0497 2732487, 9496007039, 9496007033.

