ലണ്ടനിൽ പാർപ്പിട സമുച്ചയത്തിൽ അഗ്നിബാധ : നിരവധി പേര്‍ കുരുങ്ങിക്കിടക്കുന്നു


ലണ്ടന്‍ : ലണ്ടനിലെ 27 നില പാർപ്പിട സമുച്ചയത്തിൽ അഗ്നിബാധ. പടിഞ്ഞാറന്‍ ലണ്ടനിലെ ലാറ്റിമര്‍ റോഡിലെ ഫ്ലാറ്റിനാണ് തീപിടിച്ചത്. കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുരുങ്ങിക്കിടക്കുന്നതായാണ് പ്രാഥമീക വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പ്രാദേശിക സമയം 1 മണിക്ക് ശേഷമാണ് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും തീ പടര്‍ന്നതായാണ് കരുതുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമാല്ല. 120 ഓളം ഫ്‌ലാറ്റുകളുള്ള കെട്ടിട സമുച്ചയത്തിനാണ് തീപ്പടര്‍ന്നു പിടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നിരവധി പേര്‍ക്ക് തീപിടുത്തത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

അഗ്നിശമന സേനയുടെ 40 യൂണിറ്റും ഇരുന്നൂറോളം സുരക്ഷാ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. തീപ്പിടുത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നിട്ടുണ്ട്. സമീപ പ്രദേശത്തേക്കും പുക പടര്‍ന്നതിനാൽ ശാരീരികാസ്വാസ്ഥ്യംമൂലം നിരവധി പേരെ ആശുപത്രികളിലേക്ക് മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed