രണ്ടാമത് കെട്ടാൻ പ്ലാനുണ്ടോ? വിവാഹമോചനം നേടാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 20% വെട്ടും; ധീരമായ തീരുമാനവുമായി അസം സർക്കാർ!


ഷീബ വിജയൻ

ഗുവാഹത്തി: വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം കഴിക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഇരുപത് ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് അസം സർക്കാർ അറിയിച്ചു. ഈ തുക ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് ആദ്യഭാര്യയുടെ അക്കൗണ്ടിലേക്ക് ബാങ്ക് നേരിട്ട് നിക്ഷേപിക്കുമെന്നും സർക്കാർ വ്യക്തമാക്കി. നിയമനടപടികൾ അവസാനിക്കുംവരെ ആദ്യഭാര്യയ്ക്ക് സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ഒരു സർക്കാർ ജീവനക്കാരൻ നിയമപരമായി വിവാഹമോചനം നേടാതെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുമായി അനൗപചാരിക വിവാഹത്തിൽ ഏർപ്പെടുകയാണെങ്കിൽ, അയാളുടെ ശമ്പളത്തിന്റെ 20 ശതമാനം വെട്ടിക്കുറയ്ക്കുമെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ സർക്കാരിന് അപേക്ഷ നൽകിയാൽ ആ തുക നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പറഞ്ഞു. വിവാഹമോചന നടപടികൾ പൂർത്തിയാക്കാതെ സർക്കാർ ജീവനക്കാർ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയൊപ്പം താമസിക്കുകയോ, വിവാഹം കഴിക്കുകയോ ചെയ്തെന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നീക്കമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ബഹുഭാര്യത്വം തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ സ്വീകരിക്കുന്നത്. ഇതിനായി സിവിൽ നിയമങ്ങളിലും സർക്കാർ സർവീസ് ചട്ടങ്ങളിലും ഇതിനകം തന്നെ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് പുറമെ സ്വകാര്യമേഖലയിലും സമാനമായ നീക്കം നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.

article-image

eewsddsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed