നിലപാടിൽ മാറ്റമില്ലെന്ന് വിസ്മയ മോഹൻലാൽ; മനുഷ്യത്വത്തേക്കാൾ വലുതല്ല രാഷ്ട്രീയം


ഷീബ വിജയൻ

ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്ന് കടുത്ത സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടും തന്റെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി വിസ്മയ മോഹൻലാൽ. രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് സോഷ്യൽ മീഡിയയിലെ വിവാദങ്ങളോട് താരപുത്രി പ്രതികരിച്ചത്. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്നും ചോദ്യം ചെയ്യാനും കേൾക്കപ്പെടാനുമുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു. ബലപ്രയോഗത്തിന് പകരം ചർച്ചയാണ് വേണ്ടതെന്നും മനുഷ്യത്വത്തേക്കാൾ വലുതല്ല രാഷ്ട്രീയമെന്നും അവർ കൂട്ടിച്ചേർത്തു. ഭാവിയിൽ സമാനമായ സാഹചര്യമുണ്ടായാലും ഇതേ രീതിയിൽ തന്നെ പ്രതികരിക്കുമെന്നും വിസ്മയ വ്യക്തമാക്കി. വിദ്യാർത്ഥി സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് മുൻപ് ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചതിന് പിന്നാലെ വിസ്മയയ്ക്കെതിരെ കടുത്ത ബോയ്ക്കോട്ട് ക്യാമ്പയിനുകളും വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇത്തരം എതിർപ്പുകളൊന്നും തന്റെ നിലപാടിനെ ബാധിക്കില്ലെന്നാണ് വിസ്മയയുടെ പുതിയ പ്രതികരണം വ്യക്തമാക്കുന്നത്.

article-image

dqsadssasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed