‘കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജീത് ദീപ്കെയുടെ വിദേശ വിദ്യാഭ്യാസം: പിതാവിന്റെ വരുമാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി
ഷീബ വിജയൻ
'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആർ.ടി.ഐ പ്രവർത്തകൻ അമിത് തിവാരി രംഗത്തെത്തി. മഹാരാഷ്ട്ര സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരനായ ഭഗവാൻറാവു ദിപ്കെ പ്രതിമാസം 60,000-65,000 രൂപ ശമ്പളത്തിൽ മകന്റെ വിദേശ പഠനച്ചെലവുകൾ എങ്ങനെ കണ്ടെത്തിയെന്നാണ് പരാതിയിൽ ചോദിക്കുന്നത്. പിതാവിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് അന്വേഷണം വേണമെന്ന് അമിത് തിവാരി ആവശ്യപ്പെട്ടു. കൂടാതെ നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട സമരക്കാർക്ക് നിയമസഹായം നൽകാൻ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ലീഗൽ ഡിഫൻസ് ഫണ്ടിൽ 18 ശതമാനം ജി.എസ്.ടി ബാധകമാണോ എന്ന് പരിശോധിക്കണമെന്ന് കാണിച്ച് സി.ബി.ഐ.സിക്ക് കത്തയച്ചിട്ടുമുണ്ട്. സി.ജെ.പി ഇലക്ഷൻ കമീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമീഷനെയും സമീപിച്ചിട്ടുണ്ട്.
gjggh

