ലഹരി ഉപയോഗം സ്ഥിരീകരിച്ച് എ.എ.ഐ.ബി; പൈലറ്റുമാർക്ക് 100% പരിശോധനയുമായി എയർ ഇന്ത്യ


ഷീബ വിജയൻ

ഓഗസ്റ്റ് 4-ന് ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ എ320 വിമാനത്തിന്റെ പൈലറ്റ് ലഹരിമരുന്ന് (സൈക്കോആക്ടീവ് സബ്സ്റ്റൻസ്) ഉപയോഗിച്ചതായി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. പറക്കലിനിടെ വിമാനം 300 അടി പെട്ടെന്ന് താഴേക്ക് പതിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൈലറ്റിന്റെ രക്തസാംപിളുകളിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയത് ഗൗരവതരമാണെന്നും ഡി.ജി.സി.എ (DGCA) അടിയന്തര നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

അതേസമയം, പറക്കലിനിടെ സെക്കൻഡുകളോളം വിമാനത്തിന്റെ ഹൈഡ്രോളിക് സിസ്റ്റത്തിൽ തകരാർ സംഭവിച്ചതാണ് പെട്ടെന്നുള്ള ഉയരവ്യത്യാസത്തിന് കാരണമായതെന്നും ഏവിയേഷൻ ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന്, തങ്ങളുടെ മുഴുവൻ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന (100% Voluntary Testing) ആരംഭിച്ചതായി എയർ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു.

 

article-image

saadsdsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed