കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം: തമിഴ്നാട്ടിൽ പഞ്ചായത്ത് പ്രസിഡന്‍റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു


ഷീബ വിജയൻ

തിരുനെൽവേലി: കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഇഷ്ടികകൊണ്ട് തലയ്ക്കടിയേറ്റ് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കൊല്ലപ്പെട്ടു. സംഭവത്തിൽ പ്രതിയായ ഇസാക്കി പാണ്ഡ്യനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒരു ആഴ്ചയായി പ്രദേശത്ത് കുടിവെള്ള വിതരണം കൃത്യമായി നടക്കാത്തതിൽ രോഷാകുലനായ ഇസാക്കി പാണ്ഡ്യൻ, പഞ്ചായത്ത് കൗൺസിൽ പ്രസിഡന്റ് മഹാരാജനുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതിനെ തുടർന്ന് ഇസാക്കി പാണ്ഡ്യൻ മഹാരാജനെ ഇഷ്ടിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മഹാരാജൻ പിന്നീട് മരണത്തിന് കീഴടങ്ങി. സംഭവം പോലീസ് അന്വേഷിച്ചുവരികയാണ്.

ഈ കൊലപാതകം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ക്രമസമാധാന നില പൂർണ്ണമായി തകർന്നുവെന്ന് ഡി.എം.കെ എം.പി കനിമൊഴി ആരോപിച്ചു. കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കനിമൊഴി ആവശ്യപ്പെട്ടു. 

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed