ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഷീബ വിജയൻ
ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 56 വയസ്സ് പൂർത്തിയായ രാഹുൽ ഗാന്ധിക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു. "ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധി ജിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു" എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിലിൽ കുറിച്ചു.
adsdsadsadsa

