ജമ്മു കശ്മീരിൽ കേബിൾ കാർ തകരാറിലായി; മലയാളികൾ ഉൾപ്പെടെ മുന്നൂറോളം വിനോദസഞ്ചാരികൾ മണിക്കൂറുകളോളം കുടുങ്ങി
ഷീബ വിജയൻ
ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ സാങ്കേതിക തകരാറിനെ തുടർന്ന് കേബിൾ കാർ സർവീസ് നിശ്ചലമായി. മലയാളികൾ അടക്കം മുന്നൂറോളം സഞ്ചാരികളാണ് കാബിനുകളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമുണ്ടായ സംഭവത്തെ തുടർന്ന് സൈന്യവും വിദഗ്ധ പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. കേബിൾ കാറുകളിലുള്ള എല്ലാ യാത്രക്കാരും നിലവിൽ സുരക്ഷിതരാണെന്നും സ്ഥിതിഗതികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
DSDSSDSAD

