ശുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി


ഷീബ വിജയൻ
കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളുടെയും ജാമ്യം തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി റദ്ദാക്കി. സിപിഎം പ്രവർത്തകരായ 17 പ്രതികളുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി. 2018 ഫെബ്രുവരി 12-ന് രാത്രി തട്ടുകടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന ശുഹൈബിനെ നേർക്ക് ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമത്തിൽ ശുഹൈബിന്റെ സുഹൃത്തുക്കളായ റിയാസ്, നൗഷാദ്, ഇസ്മയിൽ, മൊയ്തീൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിൽ എം.വി. ആകാശ് (ആകാശ് തില്ലങ്കേരി), രജിൽ രാജ്, ദീപ്ചന്ദ്, ടി.കെ. അസ്‌കർ, കെ. അഖിൽ, പി.പി. അൻവർ സാദത്ത് തുടങ്ങി 17 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരാണ് വിചാരണ നേരിടുന്നത്.

article-image

asasdwsaqaws

You might also like

  • Lulu Exchange
  • Straight Forward

Most Viewed