5,000 ഫോളോവേഴ്‌സുള്ള അക്കൗണ്ട് വഴി വ്യാജചിത്രം പ്രചരിപ്പിച്ചു; യുവാവ് ബഹ്‌റൈനിൽ പിടിയിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച യുവാവിനെ ബഹ്‌റൈൻ സൈബർ ക്രൈം പ്രോസിക്യൂഷൻ അറസ്റ്റ് ചെയ്തു. പതിനയ്യായിരത്തോളം (15,000) ഫോളോവേഴ്‌സുള്ള തന്റെ അക്കൗണ്ട് വഴിയാണ് പ്രതി വ്യാജ ഉള്ളടക്കം പങ്കുവെച്ചത്. രാജ്യത്തെ ഒരു ജനവാസ മേഖലയിൽ ബോംബാക്രമണം നടന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ബഹ്‌റൈൻ ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 169 പ്രകാരം ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് രണ്ട് വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

article-image

adsadsasd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed