ഗുർമീത് റാം റഹിമിന് 15-ാം തവണയും പരോൾ
ഷീബ വിജയൻ
ബലാത്സംഗക്കേസിലും കൊലപാതക്കേസിലും ജയിൽ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിമിന് വീണ്ടും 40 ദിവസത്തെ പരോൾ അനുവദിച്ചു. ഹരിയാനയിലെ സുനാരിയ ജയിലിൽ കഴിയുന്ന ഇയാൾക്ക് 2017-ൽ ജയിലിലായതിന് ശേഷം ലഭിക്കുന്ന 15-ാമത്തെ പരോളാണിത്. കഴിഞ്ഞ വർഷം മുതൽ വിവിധ തവണകളായി നൂറിലധികം ദിവസങ്ങൾ ഇയാൾ പുറത്തിറങ്ങിയിരുന്നു. അടിക്കടി പരോൾ അനുവദിക്കുന്നതിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും ഉത്തർപ്രദേശിലെ ആശ്രമത്തിലാണ് ഇയാൾ പരോൾ കാലയളവിൽ താമസിക്കാറുള്ളത്.
asasdadssa

