വെനസ്വേലയിൽ യുഎസ് അധിനിവേശം: മഡുറോയും ഭാര്യയും ബ്രൂക്ലിൻ ഡിറ്റൻഷൻ സെന്ററിൽ
ഷീബ വിജയൻ
വെനസ്വേലൻ തലസ്ഥാനമായ കരാക്കസിൽ കടന്നുകയറി യുഎസ് സേന ബന്ദിയാക്കിയ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും ന്യൂയോർക്കിലെത്തിച്ചു. ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ ഇരുവരെയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച ആക്രമണം വെറും അരമണിക്കൂർ മാത്രമാണ് നീണ്ടുനിന്നത്. ഹെലികോപ്റ്ററുകളും വിമാനവാഹിനിക്കപ്പലുകളും ഉപയോഗിച്ച് നടത്തിയ ഈ നീക്കത്തിലൂടെയാണ് ഇവരെ അമേരിക്കൻ നാവിക കേന്ദ്രം വഴി ന്യൂയോർക്കിലേക്ക് മാറ്റിയത്. സുരക്ഷിതമായ അധികാര കൈമാറ്റം നടക്കുന്നത് വരെ വെനസ്വേലയെ അമേരിക്ക ഭരിക്കുമെന്ന് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ ഈ നടപടിയെ റഷ്യ, ഇറാൻ, ക്യൂബ തുടങ്ങിയ രാജ്യങ്ങൾ ശക്തമായി അപലപിച്ചപ്പോൾ അർജന്റീന സ്വാഗതം ചെയ്തു.
qweqwqw
dzadsfadsasd

