രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രഖ്യാപിച്ചു; ആദ്യ സർവീസ് ഗുവാഹത്തി - കൊൽക്കത്ത റൂട്ടിൽ
ഷീബ വിജയൻ
ന്യൂഡൽഹി: റെയിൽവേ യാത്രക്കാർ ഏറെ ആവേശത്തോടെ കാത്തിരുന്ന രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്റെ റൂട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുവാഹത്തി - കൊൽക്കത്ത റൂട്ടിലാകും ആദ്യ ട്രെയിൻ ഓടുക. വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദീർഘദൂര യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ ഉറപ്പാക്കുന്ന ട്രെയിനിൽ ആകെ 16 കോച്ചുകളാണുള്ളത്. പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 180 കി.മീ വേഗത കൈവരിച്ച ട്രെയിനിൽ ഒരേസമയം 823 പേർക്ക് യാത്ര ചെയ്യാം. 11 ത്രീ-ടയർ എസി കോച്ചുകൾ, 4 ടൂ-ടയർ എസി കോച്ചുകൾ, ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് എന്നിവയാണ് ട്രെയിനിലുണ്ടാവുക. രാത്രിയാത്രകൾക്കും ദീർഘദൂര യാത്രകൾക്കും വന്ദേഭാരത് സ്ലീപ്പർ പുതിയൊരു അനുഭവം നൽകുമെന്ന് മന്ത്രി പറഞ്ഞു.
qwwaswdesa