ഹനുമാൻ സൂപ്പർമാനേക്കാൾ കരുത്തൻ'; ചന്ദ്രബാബു നായിഡുവിന്റെ പ്രസംഗം വിവാദത്തിൽ
ഷീബ വിജയൻ
ഹൈദരാബാദ്: ഇന്ത്യൻ പുരാണ കഥാപാത്രങ്ങളെ ഹോളിവുഡ് സൂപ്പർ ഹീറോകളുമായി താരതമ്യം ചെയ്ത ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രസംഗം ചർച്ചയാകുന്നു. ഹനുമാൻ സൂപ്പർമാനേക്കാൾ കരുത്തനാണെന്നും അർജുനൻ അയൺമാനേക്കാൾ വലിയ യോദ്ധാവായിരുന്നു എന്നുമാണ് നായിഡു പറഞ്ഞത്. തിരുപ്പതിയിൽ നടന്ന ശാസ്ത്ര പരിപാടിയിലായിരുന്നു പരാമർശം. ഇതിഹാസ കഥകൾ ഹോളിവുഡ് സിനിമകളേക്കാൾ ആഴമേറിയതാണെന്നും കുട്ടികളെ പുരാണങ്ങൾ പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നായിഡുവിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് കാരണമായിട്ടുണ്ട്.
desdeswdefsefrd
