ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍ മൂന്ന് വര്‍ഷം തടവ്


ഷീബ വിജയ൯

ചെന്നൈ: ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍ ആയിരം രൂപ പിഴയോ മൂന്ന് വര്‍ഷം തടവോ ശിക്ഷ ലഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ. ശബരിമല ഭക്തര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി പരാതി ഉയർന്നതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ട്രെയിനിലും റെയിൽവേ സ്റ്റേഷനുകളിലും കര്‍പ്പൂരം കത്തിച്ചുള്ള പൂജകള്‍ നിരോധിച്ചത്. തീപ്പെട്ടി, ഗ്യാസ് സിലിണ്ടർ, പെട്രോൾ തുടങ്ങിയ തീപിടിക്കാൻ സാധ്യതയുള്ള സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകരുത്. ഇത്തരത്തിലുള്ള സാധനങ്ങൾ കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 182 എന്ന നമ്പറിൽ പരാതിപ്പെടാമെന്നും റെയിൽവേ അറിയിച്ചു.

article-image

ADSDFFASDFAS

You might also like

  • Straight Forward

Most Viewed