തണുത്ത് വിറച്ച് ഡൽഹി
ഷീബ വിജയ൯
തണുത്ത് വിറച്ച് ഡൽഹി. ഇന്നലെ ഡൽഹിയിൽ താപനില എട്ട് ഡിഗ്രി സെൽഷ്യസായി കുറഞ്ഞതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 2022-ന് ശേഷമുള്ള നവംബറിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. നവംബർ 25-ന് ഒൻപത് ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. ഇന്നത്തെ സീസണൽ ശരാശരിയേക്കാൾ 3.3 ഡിഗ്രി സെൽഷ്യസ് കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് ഡൽഹിയിൽ മൂടൽമഞ്ഞുള്ള കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്. പരമാവധി താപനില 24-നും 26 ഡിഗ്രി സെൽഷ്യസിനും ഇടയിൽ കുറയാനും സാധ്യതയുണ്ട്.
awsasdasdsa
