ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രിക്ക് കുരുക്കായി പത്മകുമാറിന്‍റെ മൊഴി
ഷീബ വിജയ൯
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി മാറി മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പത്മകുമാർ മൊഴി നൽകിയത്. തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണ് പോറ്റി ശബരിമലയിൽ ശക്തനായതെന്നും മൊഴിയിലുണ്ട്. ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് സൗകര്യമില്ലാത്തതുകൊണ്ട് മാത്രമാണ് പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവും എടുക്കാൻ നിർദ്ദേശിച്ചിരുന്നതായും പത്മകുമാർ പറഞ്ഞു. കസ്റ്റഡിയിലുള്ള പത്മകുമാറിനെ ഇന്ന് കൊല്ലം കോടതിയിൽ ഹാജരാക്കും.
asasdas
