കോന്നി സ്കൂൾ ഓട്ടോ അപകടം: മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന്
ഷീബ വിജയ൯
കരിമാൻതോട് തൂമ്പാക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ആദിലക്ഷ്മിയുടെയും (7) എൽകെജി വിദ്യാർഥി യദുകൃഷ്ണൻ്റെയും (4) സംസ്കാരം ഇന്ന്. ഒരു കുട്ടിയുടെ മാതാവടക്കം ആറ് കുട്ടികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വഴിയിൽ കിടന്ന പാമ്പിൻ്റെ ദേഹത്തു കയറാതിരിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയിലേക്കു മറിയുകയായിരുന്നുവെന്നാണ് ഡ്രൈവർ രാജേഷ് പറയുന്നത്. താഴെയുള്ള തോട്ടിലേക്കാണ് കുട്ടികൾ തെറിച്ചു വീണത്. ആദിലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. കാണാതായ യദുകൃഷ്ണൻ്റെ മൃതദേഹം രണ്ട് മണിക്കൂറിനുശേഷം തോട്ടിൽ പാറക്കെട്ടിൽ തങ്ങിയ നിലയിൽ ഫയർഫോഴ്‌സ് സംഘം നടത്തിയ തിരച്ചിലിൽ കണ്ടെത്തി. കുട്ടികളെ സ്ഥിരമായി കൊണ്ടുപോകുന്ന ഓട്ടോറിക്ഷയ്ക്കു പകരം എത്തിയതാണ് അപകടത്തിൽപ്പെട്ട ഓട്ടോ.
asdsadasdsa
