എസ്.ഐ.ആർ. ജോലികളിൽ ജയിലിൽ കഴിയുന്ന കുറ്റവാളികളും
ഷീബ വിജയ൯
വഡോദര: വർഷങ്ങളായി ഒരു തിരഞ്ഞെടുപ്പിലും വോട്ടുചെയ്യാൻ കഴിയാത്ത, ജീവപര്യന്തം തടവനുഭവിക്കുന്നവർ ഉൾപ്പെടെയുള്ള കുറ്റവാളികളെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഒരു പ്രധാന ജോലിക്ക് നിയോഗിച്ച് ഗുജറാത്തിലെ വഡോദര. വോട്ടർ പട്ടികയിൽ അനധികൃതമായി ആരെങ്കിലും കടന്നുകൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്.ഐ.ആർ.) പ്രക്രിയയുടെ കവർ പ്രിൻ്റിങ് ജോലികളാണ് വഡോദരയിലെ ജയിലിലെ അന്തേവാസികൾ ചെയ്യുന്നത്.
എസ്.ഐ.ആറിനായി വേണ്ടിവരുന്ന ലക്ഷക്കണക്കിന് ഫോമുകൾ ഇടാനായി ആയിരക്കണക്കിന് കവറുകൾ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ സ്വകാര്യ ഏജൻസികൾക്ക് സാധിക്കാതെ വന്നപ്പോഴാണ് ജയിലിലെ അന്തേവാസികളുടെ സേവനം പ്രയോജനപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ജയിലിൽ ഇവരുടെ നേതൃത്വത്തിൽ പ്രിൻ്റിങ് ജോലികൾ ചെയ്തുവരുന്നുണ്ട്. ഉടൻ തന്നെ ഇവരുടെ സേവനം പ്രയോജനപ്പെടുത്തുകയായിരുന്നു ജില്ലാ ഭരണകൂടം. വഡോദരയിലെ പോലീസ് സുപ്രണ്ട് ഉഷാ റാഡയാണ് ഇതിൻ്റെ ചുമതല ഏറ്റെടുത്തത്. അറിയിപ്പ് ലഭിച്ചതോടെ ജയിൽ അന്തേവാസികൾ ഊർജസ്വലമായി ജോലി ആരംഭിച്ചു. ആദ്യത്തെ ഓർഡറിൽ 3000 കവറുകളാണ് ഇവർ നിർമിച്ച് ഫോമുകൾ അതിലാക്കി ഉദ്യോഗസ്ഥർക്ക് കൈമാറിയത്.
ഇതിൽ ജയിലിൽ കഴിയുന്ന ചിലർ വർഷങ്ങളായി ജയിലിൻ്റെ ചുമതലയിലുള്ള പ്രിൻ്റിങ് പ്രസിൽ ജോലി ചെയ്യുന്നവരാണ്. ജയിലിൽ പ്രിൻ്റിങ്ങിനൊപ്പം സ്റ്റേഷനറി നിർമാണ യൂനിറ്റും പ്രവർത്തിക്കുന്നുണ്ട്. ഈ യൂനിറ്റുകളുടെ വാർഷിക വരുമാനം 1.85 കോടി രൂപയാണ്. ഇവിടത്തെ ഉൽപ്പന്നങ്ങൾ സർക്കാർ ഓഫിസുകളിലും പോലീസ് സ്റ്റേഷനുകളിലും വിൽനക്ക് എത്തിക്കുന്നുണ്ട്.
dsvcfxdscdsdd
