വോട്ടർ പട്ടിക തട്ടിപ്പിൽ പേര് വന്നതിൽ പ്രതികരിച്ച പ്രമുഖ ബ്രസീലിയൻ മോഡൽ ലാരിസ്സ
ശാരിക
ന്യൂഡൽഹി: ഹരിയാനയിലെ “സർക്കാർ വോട്ട് ചോരി” തട്ടിപ്പ് ആരോപണത്തിൽ തന്റെ ചിത്രം ഉപയോഗിച്ചെന്ന വിവരത്തിൽ ബ്രസീലിയൻ മോഡൽ ലാരിസ്സ കടുത്ത പ്രതികരണവുമായി രംഗത്ത്. “ഇതെന്ത് ഭ്രാന്താണ്… വിശ്വസിക്കാനാവുന്നില്ല, ഇതെന്റെ പഴയ ഫോട്ടോയാണ്,” — എന്ന് ലാരിസ്സ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഹരിയാനയിലെ വോട്ടർ പട്ടികയിൽ “സ്വീറ്റി”, “സരസ്വതി”, “സീമ” തുടങ്ങിയ പേരുകളിൽ ലാരിസ്സയുടെ ചിത്രം ഉപയോഗിച്ച് 22 കള്ളവോട്ടുകൾ രേഖപ്പെടുത്തിയതായാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ആരോപിച്ചത്.
ഇൻസ്റ്റാഗ്രാമിലടക്കം ലക്ഷകണക്കിന് ഫോളോവേഴ്‌സുള്ള മോഡലായ ലാരിസ്സയുടെ പ്രതികരണ വിഡിയോ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് എക്സിൽ പങ്കുവെച്ചിരുന്നു. “എല്ലാവരും ഇതുകണ്ട് ചിരിക്കുകയാണ്. ഏത് ലോകത്താണ് നമ്മൾ ജീവിക്കുന്നത് എന്നറിയില്ല,” — എന്ന് ലാരിസ്സ പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധിയോട് ഹരിയാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. “ഓപ്പറേഷൻ സർക്കാർ ചോരി” എന്ന് പേരിട്ട തെളിവുകളാണ് രാഹുൽ ഗാന്ധി പുറത്തുവിട്ടത്. 8 വോട്ടുകളിലൊന്നിൽ വ്യാജവോട്ട് ഉണ്ടായതായും അദ്ദേഹം ആരോപിച്ചു.
ിേി
