ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ഫലം; തന്റെ പേര് ബാലറ്റിൽ ഇല്ലാത്തതാണ് തിരിച്ചടിയായതെന്ന് ട്രംപ്


ശാരിക

വാഷിംഗ്ടൺ: ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “എന്റെ പേര് ബാലറ്റിൽ ഇല്ലാത്തതാണ് പ്രധാന തിരിച്ചടിയായത്,” ട്രംപ് പ്രതികരിച്ചു. യുഎസ് സർക്കാർ അടച്ചുപൂട്ടലിന് ഡെമോക്രാറ്റ് പാർട്ടിയെ ഉത്തരവാദികളായി ട്രംപ് കുറ്റപ്പെടുത്തിയതും ശ്രദ്ധേയമാണ്.

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനി വിജയിച്ചതിന് പിന്നാലെ നടത്തിയ പ്രസംഗത്തിന് മറുപടിയായി ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ “And so it begins...” എന്ന് കുറിച്ചു. “ട്രംപിനെ വളർത്തിയ നഗരം അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കാമെന്ന് കാണിച്ചു,” എന്ന മംദാനിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ പോസ്റ്റ്.

തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തോൽവി നേരിട്ടതിൽ നിരാശയറിയിച്ച ട്രംപ്, “തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഞാൻ ഇല്ലായിരുന്നത്, കൂടാതെ ഗവൺമെന്റ് ഷട്ട്ഡൗൺ — ഇവയാണ് പ്രധാനമായ തിരിച്ചടികൾ,” എന്ന് വിശദീകരിച്ചു. റിപ്പബ്ലിക്കൻ നേതാക്കൾ നീണ്ട പ്രസംഗങ്ങൾ അവസാനിപ്പിച്ച് നിയമസഭയിലേക്ക് മടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സൊഹ്റാൻ മംദാനി, പിന്തുണച്ചവരോട് നന്ദി അറിയിച്ചു കൊണ്ടും ട്രംപിനെ വിമർശിച്ചുകൊണ്ടും പ്രസംഗം നടത്തി. “ട്രംപിനെ വളർത്തിയ നഗരം അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കാമെന്ന് ലോകം കണ്ടു. ഇനി അഴിമതിയും നികുതി ഇളവുകളും ചൂഷണം ചെയ്യുന്ന സമ്പന്നരെയും നേരിടും. തൊഴിലാളികൾക്കൊപ്പം ഞങ്ങൾ നിൽക്കും,” — മംദാനി പറഞ്ഞു.

മംദാനി ഇന്ത്യൻ വംശജനും പ്രശസ്ത സംവിധായിക മീരാ നായറിന്റെ മകനുമാണ്. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തി ന്യൂയോർക്ക് നഗരത്തിന്റെ 111-ാമത്തെ മേയറായി സ്ഥാനമേറ്റു. ന്യൂയോർക്കിന്റെ ചരിത്രത്തിൽ ആദ്യമായി മുസ്ലിം വിഭാഗത്തിൽപ്പെട്ട വ്യക്തി മേയറാകുന്നതും, ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരഞ്ഞെടുക്കപ്പെടുന്നതുമാണ് മംദാനി.

article-image

sdsdf

You might also like

  • Straight Forward

Most Viewed