ഇന്ത്യക്കെതിരെ ഭീകരസംഘടനകൾ സംഘടിത ആക്രമണത്തിന് തയാറെടുപ്പ് ആരംഭിച്ചതായി റിപ്പോർട്ട്
ശാരിക
ന്യൂഡൽഹി: ജമ്മു-കശ്മീരിനെ ലക്ഷ്യമിട്ട് ലഷ്‌കറെയും ജൈഷെ മുഹമ്മദ് ഭീകരസംഘടനകളും സംഘടിതമായ ആക്രമണങ്ങൾക്കായി ഒരുങ്ങുകയാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഓപ്പറേഷൻ സിൻധൂരിക്ക് ആറുമാസങ്ങൾ കഴിഞ്ഞാണ് ഈ നീക്കം.
റിപ്പോർട്ടുകൾ പ്രകാരം, സെപ്റ്റംബർ മുതൽ ജമ്മു-കശ്മീരിൽ ഭീകരർ നുഴഞ്ഞുകയറ്റവും അതിർത്തിക്കപ്പുറം നിന്നുള്ള ആയുധങ്ങൾക്കും വസ്തുക്കൾക്കും കൈമാറ്റവും വർധിപ്പിച്ചു. പാകിസ്താനിലെ ഐഎസ്ഐയും സ്പെഷ്യൽ സർവീസസ് ഗ്രൂപ്പ് (SSG)-ഉം സഹായം നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
പാക് അധീന കശ്മീരിൽ ഒക്ടോബറിൽ നടന്ന യോഗത്തിൽ ജമാഅത്തെ ഇസ്ലാമി, ഹിസ്ബുൽ മുജാഹിദ്ദീൻ, ഐഎസ്ഐ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു. നിഷ്ക്രിയമായിരുന്ന ഭീകരരെ പുനരുജ്ജീവിപ്പിക്കാനും മുൻ ഭീകരർക്കു പ്രതിമാസ സാമ്പത്തിക സഹായം നൽകാനും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യൻ സൈന്യത്തെയും രാഷ്ട്രീയപ്രവർത്തകരെയും ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കാനാണ് ഐഎസ്ഐ നിർദ്ദേശം നൽകിയതെന്നും, കശ്മീരിലെ സഹപ്രവർത്തകരെ കണ്ടെത്താനുള്ള പ്രവർത്തനം ലഷ്‌കറെ ആരംഭിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
്ിു്േു
