ഇൻഡോറിൽ ഓസ്‌ട്രേലിയൻ വനിത ക്രിക്കറ്റ് താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം


ഷീബ വിജയൻ


ഇൻഡോർ I മധ്യപ്രദേശിലെ ഇൻഡോറിൽ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കുന്ന രണ്ട് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം. ബൈക്കിലെത്തിയയാൾ പിന്തുടരുകയും ലൈംഗികാതിക്രമം നടത്തിയെന്നും ക്രിക്കറ്റ് താരങ്ങൾ വെളിപ്പെടുത്തി. സംഭവത്തിൽ ഇൻഡോർ സ്വദേശി അഖീൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് ക്രിക്കറ്റ് താരം ലൈംഗികാതിക്രമത്തിന് ഇരയായത്. വ്യാഴാഴ്ച രാവിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നിന്ന് ഒരു കഫേയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

ബൈക്കിൽ അഖീൽ രണ്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളെ പിന്തുടർന്നു. അവരിൽ ഒരാൾക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. ഉടൻ തന്നെ ഇരുവരും ടീം സെക്യൂരിറ്റി ഓഫീസറായ ഡാനി സിമ്മൺസിനെ വിവരം അറിയിച്ചു. ഡാനി വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു.

article-image

േ്േംെ

You might also like

  • Straight Forward

Most Viewed