ലോകത്തെ ഏറ്റവും മികച്ച ബാങ്കായി എസ്.ബി.ഐ
ഷീബ വിജയൻ
ന്യൂഡൽഹി I ലോകത്തെ ഏറ്റവും മികച്ച കൺസ്യൂമർ ബാങ്ക്, ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക് എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കി എസ്.ബി.ഐ. ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ ഫിനാൻസിന്റെ രണ്ട് അവാർഡുകളാണ് എസ്.ബി.ഐ നേടിയത്. ലോകബാങ്ക്/ഐ.എം.എഫ് വാർഷിക യോഗത്തിനിടെയാണ് പുരസ്കാരം വിതരണം ചെയ്തത്. ഇന്നോവേഷൻ, സാമ്പത്തിക മേഖലയിൽ എല്ലാവരേയും ഉൾപ്പെടുത്തൽ, ഉപഭോക്തൃസേവനം എന്നിവ പരിഗണിച്ചാണ് പുരസ്കാരം നൽകിയതെന്നും എസ്.ബി.ഐ അറിയിച്ചു. പ്രതിദിനം എസ്.ബി.ഐ 520 മില്യൺ ആളുകൾക്കാണ് സേവനം നൽകുന്നതെന്ന് ചെയർമാൻ സി.എസ് ഷെട്ടി പറഞ്ഞു. ഓരോ ദിവസവും 65,000 പുതിയ ആളുകളാണ് എസ്.ബി.ഐയിൽ സേവനത്തിനായി എത്തുന്നത്. അപ്ലിക്കേഷനിലൂടെ മാത്രം ലക്ഷക്കണക്കിനാളുകൾക്കാണ് സേവനം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ോേോേോ
