മൃഗങ്ങളിൽ നിന്നുൽപ്പാദിപ്പിക്കുന്ന 11 ബയോ സ്റ്റിമുലന്‍റുകളുടെ അംഗീകാരം പിൻവലിച്ച് കേന്ദ്രം


ഷീബ വിജയൻ 

ന്യൂഡൽഹി I മൃഗങ്ങളുടെ പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള 11 ബയോ സ്റ്റിമുലന്‍റുകളുടെ അംഗീകാരം പിൻവലിച്ച് കേന്ദ്ര സർക്കാർ. മതപരമായ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കോഴിത്തൂവൽ, കന്നുകാലികളുടെ തുകൽ എന്നിവയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന സ്റ്റിമുലന്‍റുകൾ പ്രധാനമായും തക്കാളി, വെള്ളരിക്ക, മുളക്, നെല്ല് തുടങ്ങിയ വിളകളുടെ വളർച്ചയും ഗുണനിലവാരവും വർധിപ്പിക്കുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. 2021 വരെ ഇവ വിൽക്കുന്നതിന് പ്രത്യേക നിബന്ധനകളൊന്നും ഉണ്ടായിരുന്നില്ല. 2021ൽ എഫ്.സി.ഒ രജിസ്ട്രേഷനും സുരക്ഷാ രേഖകളും നിർബന്ധമാക്കിയെങ്കിലും 2025 ജൂൺ 16 വരെ കമ്പനികൾ പഴയ രീതിയിൽ തന്നെ വിതരണം തുടരുകയായിരുന്നു. 30,00ഓളം സ്റ്റിമുലന്‍റുകൾ അനിയന്ത്രിതമായി വിപണിയിലെത്തിയിരുന്നുവെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവ് രാജ് സിങ് ചൗഹാൻ വ്യക്തമാക്കി. കർശനമായ പരിശോധന നടത്തിയിട്ടും കഴിഞ്ഞ 4 വർഷങ്ങളിൽ 8000 ഓളം സ്റ്റിമുലന്‍റുകൾ വിപണിയിൽ വിതരണം ചെയ്യപ്പെട്ടുവെന്നും നിലവിൽ ഇത് 650 ആയി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

article-image

ADSWDSAWADS

You might also like

Most Viewed