സോനം വാങ്ചുക്കിനെ മോചിപ്പിക്കണം : ഭാര്യ സുപ്രീംകോടതിയിൽ


ഷീബ വിജയൻ 

ന്യൂഡൽഹി I പ്രമുഖ വിദ്യാഭ്യാസ-പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു. സെപ്റ്റംബർ 26നാണ് ലഡാക്കിലെ വീട്ടിൽ നിന്ന് ദേശീയ സുരക്ഷ നിയമം ചുമത്തി സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത. കഴിഞ്ഞ ഏഴ് ദിവസമായി അദ്ദേഹം രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലാണ് ഉള്ളത്. ഇതിന് പിന്നാലെ കേന്ദ്ര സർക്കാറും പ്രക്ഷോഭകരും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടിയിരുന്നു. പ്രകടനങ്ങൾക്ക് പ്രേരിപ്പിക്കുന്നതിൽ വാങ്‌ചുക്ക് പ്രധാന പങ്കുവഹിച്ചുവെന്നാണ് അധികൃതരുടെ ആരോപണം. പ്രക്ഷോഭവുമായി ബന്ധപ്പെട്ട സമവായ ചർച്ചക്കുള്ള ശ്രമങ്ങൾ പുരോഗമിക്കവെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ). സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ കേന്ദ്ര സർക്കാറുമായി ഒരുതരത്തിലുള്ള ചർച്ചയില്ലെന്ന് കെ.ഡി.എ കോ ചെയർമാൻ അസർ കർബലായി വ്യക്തമാക്കിയിരുന്നു.

സോനം വാങ്ചുകിനെ രാജ്യദ്രോഹി എന്ന് മുദ്രകുത്തി ജയിലിൽ അടച്ചതിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സോനം വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. ലേ അപ്പക്സ് ബോഡി (എൽ.എ.ബി) കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ) എന്നീ കൂട്ടായ്മകൾ സംയുക്തമായി സംസ്ഥാന പദവിക്കായി കഴിഞ്ഞ അഞ്ചു വർഷമായി നടത്തുന്ന സമരമാണ് അക്രമാസക്തമായി പൊലീസ് വെടിവെപ്പിലും നാലു പേരുടെ മരണത്തിലും കലാശിച്ചത്.

 

article-image

ADSADSSAD

You might also like

Most Viewed