ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം മൈക്കൽ ക്ലാർക്കിന് സ്കിൻ കാൻസർ

ഷീബ വിജയൻ
മെൽബണ്‍ I ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം മൈക്കൽ ക്ലാർക്കിന് കാൻസർ. ഇൻസ്റ്റഗ്രാമിൻ പങ്കുവച്ച പോസ്റ്റിൽ താരം തന്നെയാണ് തനിക്ക് ചർമ അർബുദം (സ്കിൻ കാൻസർ) സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിയത്. ‘സ്കിൻ കാൻസർ യഥാർഥ്യമാണ്! പ്രത്യേകിച്ച് ഓസ്ട്രേലിയയിൽ. ഇന്ന് എന്‍റെ മൂക്കിൽനിന്നു അതിനെ മുറിച്ചുമാറ്റി. നിങ്ങളുടെ ചർമം ക്യത്യമായി പരിശോധിക്കണമെന്ന് ഓർമപ്പെടുത്തുന്നു. ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്. പക്ഷേ എന്‍റെ കാര്യത്തിൽ, പതിവ് പരിശോധനകളും നേരത്തേയുള്ള കണ്ടെത്തലും നിർണായകമായി.’ മൈക്കൽ ക്ലാർക്ക് കുറിച്ചു.
2004 മുതൽ 2015 വരെയുള്ള കാലയളവിൽ ഓസ്ട്രേലിയയ്ക്കു വേണ്ടി 115 ടെസ്റ്റുകളും 245 ഏകദിനങ്ങളും 34 ട്വന്‍റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് മൈക്കൽ ക്ലാർക്ക്. ക്ലാർക്കിന്‍റെ ക്യാപ്റ്റൻസിയിലാണ് 2015 ഏകദിന ലോകകപ്പ് ഓസ്ട്രേലിയ നേടിയത്. ടെസ്റ്റിലും ഏകദിനത്തിലും ഓസീസിനെ നയിച്ചിട്ടുമുണ്ട്.
AZXZAZZA