ഊന്നുകൽ കൊലക്കേസ്; മുഖ്യപ്രതി പിടിയിൽ


ഷീബ വിജയൻ

കോതമംഗലം I ഊന്നുകൽ കൊലക്കേസിലെ മുഖ്യപ്രതി രാജേഷ് പോലീസ് പിടിയിൽ. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശിനി ശാന്തയെ (61) കൊലപ്പെടുത്തിയ കേസിലാണ് രാജേഷിനെ പോലീസ് പിടികൂടിയത്. ബംഗളുരുവിലേക്ക് ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ എറണാകുളം മറൈൻഡ്രൈവിൽ വച്ച് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് രാത്രിയോടെ ഊന്നുകൽ സ്റ്റേഷനിലെത്തിച്ച രാജേഷിനെ വിശദമായി ചോദ്യം ചെയ്തു. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.

കൊല്ലപ്പെട്ട ശാന്തയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പ്രതി രാജേഷ് കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും മൃതദേഹം കെട്ടിപ്പൊതിഞ്ഞ സാരിയും വഴിയിൽ ഉപേക്ഷിച്ചതായും ഇയാൾ മൊഴി നൽകി. കഴിഞ്ഞ മാസം 18നാണ് ശാന്തയെ കാണാതായത്. അന്നേ ദിവസം തന്നെയാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പ്രതിയും കൊല്ലപ്പെട്ട ശാന്തയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായക തെളിവുകളായി. ഒളിവിൽ പോയ രാജേഷിന്‍റെ കാറും, ശാന്തയിൽ നിന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങളും പോലീസ് കണ്ടെടുത്തു.

article-image

ASASASWAS

You might also like

  • Straight Forward

Most Viewed