ഗുജറാത്തില്‍ പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണു; രണ്ട് പേർ മരിച്ചു


 ഷീബ വിജയൻ 

അഹമ്മദാബാദ്: ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തിൽ 2 മരണം. മൂന്നുപേരെ രക്ഷപ്പെടുത്തി. മധ്യഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാദ്ര പാലമാണ് തകര്‍ന്നത്. 'ഗംഭീര പാലം' എന്നാണ് പാലത്തിൻ്റെ പേര്. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്.

അപകട സമയത്ത് പാലത്തില്‍ രണ്ട് ട്രക്കുകളും പിക്കപ് വാനും ഉണ്ടായിരുന്നു. ഇവ പാലത്തിന് താഴേക്ക് പതിച്ചു. മഹിസാഗര്‍ നദിക്ക് കുറുകെയുളള പഴക്കമുളള പാലമാണ് തകര്‍ന്നത്. പാലത്തിന്റെ നടുഭാഗം പൂര്‍ണമായും നദിയിലേക്ക് പതിച്ചു. വാഹനങ്ങള്‍ താഴെ വീണ് കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സൂയിസൈഡ് പോയിന്റ് എന്ന പേരില്‍ പ്രസിദ്ധമായ പാലമാണിത്. പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അന്‍ക്‌ലേശ്വര്‍ എന്നിവിടങ്ങളുമായുളള ബന്ധം മുറിഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി.

article-image

DZDDXFDSV

You might also like

Most Viewed