ജെഎസ്കെ വിവാദം; 'ജാനകിയെന്ന ടൈറ്റിൽ മാറ്റണ്ട, പക്ഷേ കോടതി സീനിൽ വേണ്ട'; സെൻസർ ബോർഡ്

ഷീബ വിജയൻ
കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയിൽ ജാനകിയെന്ന പേര് മാറ്റണ്ടെന്ന് സെൻസർ ബോർഡ്. 96 കട്ട് ആണ് ആദ്യം നിര്‍ദ്ദേശിച്ചതെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാല്‍ അത്രയും മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നും സെന്‍സര്‍ ബോര്‍ഡ് നിലപാടെടുത്തു. ഒരു സീൻ കട്ട് ചെയ്താൽ മതിയെന്നാണ് സെൻസർ ബോർഡ് കോടതിയിൽ അറിയിച്ചത്.
കോടതിയിലെ വിസ്താര സീനില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യണം, ജാനകിയെന്ന പേര് ഉപയോഗിക്കുന്ന സബ്‌ടൈറ്റിലിലും മാറ്റം വരുത്തണം, ജാനകി വിദ്യാധരന്‍ എന്ന പേരിന് പകരം വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാമെന്നുമാണ് സെൻസർ ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. അങ്ങനെയെങ്കിൽ പ്രദര്‍ശനാനുമതി നല്‍കാന്‍ തയ്യാറാണെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.
സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തില്‍ ഹൈക്കോടതി നിര്‍മ്മാതാക്കളുടെ നിലപാട് തേടിയിട്ടുണ്ട്. ഹര്‍ജി ഹൈക്കോടതി ഉച്ചയ്ക്ക് 1.45ന് വീണ്ടും പരിഗണിക്കും. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ) പ്രദർശനാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. നിര്‍മ്മാതാക്കളുടെ ഹര്‍ജിയാണ് ജസ്റ്റിസ് എൻ നഗരേഷൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് പരിഗണിച്ചത്.
DSDDSASAS